14 22025
അകോള (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ അകോളയിൽ എൻ.സി.പി മുൻ എം.എൽ.എ തുക്കാറാം ബിഡ്കർ (73) ബൈക്കപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ സഹയാത്രികനായ രാജ്‌ദത്ത മങ്കറും (48) മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശിവ്‌നി പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരം 3:30 ഓടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം പിക്കപ്പ് വാഹനവുമായി ഇടിച്ചത്.
അപകടത്തിൽ തുക്കാറാം ബിഡ്കർക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു