17/04/2025
ന്യൂഡല്‍ഹി | ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചതിന് പിന്നാലെ തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളില്‍ എ ഐ സഹായത്തോടെ ജനക്കൂട്ട നിയന്ത്രണ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ആളുകളുടെ നീക്കങ്ങളും ട്രെയിന്‍ വൈകുന്ന സന്ദര്‍ഭങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ച് നിരീക്ഷിക്കും. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി കാല്‍നട പാലങ്ങളിലും കോണിപ്പടികളുടെ ഇറക്കത്തിലും ഇരിക്കുന്ന ആളുകളെ ക്യാമറകള്‍ നിരീക്ഷിക്കും. ഇതിനായി ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മാത്രം 200 സി സി ടി വികള്‍ സ്ഥാപിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു.