19/04/2025
തൃശൂർ ∙ തൃശൂരിൽ അറുപതുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. താമരവെള്ളച്ചാല്‍ വനമേഖലയിലാണ് ആക്രമണമുണ്ടായത്. കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ താമര വെള്ളച്ചാല്‍ സ്വദേശി പ്രഭാകരനാണ് കൊല്ലപ്പെട്ടത്.
സംസ്ഥാനത്ത് സമീപകാലങ്ങളിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടാകുന്നത്. ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ ഇറങ്ങുന്നത് തടയാനാകാത്തതിൽ വ്യാപക പ്രതിഷേധവുമുണ്ട്.