• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
പണത്തിന്റെ ബാക്കി നല്‍കാന്‍ വൈകിയതില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

22/04/2025



ചെങ്ങന്നൂര്‍ | പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പത്തനംതിട്ട കോട്ടങ്കല്‍ കുളത്തൂര്‍ മാലംപുഴത്തുഴത്തില്‍ വീട്ടില്‍ അജു അജയന്‍ (19), ബിജു ഭവനത്തില്‍ ബിനു (19) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 19ന് രാത്രി 12.30ന് നനന്ദാവനം ജംഗ്ഷന് സമീപത്തെ പമ്പിലായിരുന്നു മര്‍ദനം. പെട്രോള്‍ അടിച്ച് നല്‍കിയ പണത്തിന്റെ ബാക്കി നല്‍കാന്‍ വൈകിയതില്‍ ബൈക്കിലെത്തിയ പ്രതികള്‍ പമ്പ് ജീവനക്കാരന്‍ കാരക്കാട് പുത്തന്‍വീട്ടില്‍ മണി (67)യെ മര്‍ദിക്കുകയായിരുന്നു. 500 രൂപ നല്‍കിയ ശേഷം 50 രൂപക്കാണ് പെട്രോള്‍ അടിച്ചത്. ബാക്കി തുക തിരിച്ചുനല്‍കാന്‍ വൈകിയതോടെ യുവാക്കള്‍ പ്രകോപിതരായി. സി സി ടി വി ക്യാമറ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ മോഷണക്കേസുകളിലെയും പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.