28/02/2025
തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹിം തിരുവനന്തപുരത്തെത്തി. ദമാമില്‍ നിന്നും 7.45നാണ് അദ്ദേഹം വിമാനത്തില്‍ ഇവിടെയെത്തിയത്.
യാത്രാ രേഖകള്‍ ശരിയായതോടെയാണ് ഇദ്ദേഹം എത്തുന്നത്. കൊല്ലപ്പെട്ടവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍ പോലും കഴിയാത്ത അഫാന്റെ പിതാവ് റഹീം സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ നാടണയുന്നത്.