01/03/2025
ലഹോർ∙ മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റായ ചാംപ്യൻസ് ട്രോഫിയിൽ, മൂന്നാം മത്സരവും മഴ മുടക്കിയതിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് വിമർശനം. ഇന്നലെത്തെ ഓസ്ട്രേലിയ –അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം പൂർത്തിയാക്കാനാകാതെ പോയതോടെയാണ് വിമർശനം ഉയർന്നത്. ഗ്രൗണ്ട് സ്റ്റാഫ് പരമാവധി ശ്രമിച്ചെങ്കിലും, സ്റ്റേഡിയം മത്സരസജ്ജമാക്കാനായില്ല. ഇതോടെ ഗ്രൗണ്ടിലെ ഡ്രൈനേജ് സംവിധാനത്തിലെ പാളിച്ചയാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. ചാംപ്യൻസ് ട്രോഫിക്കായി കോടികൾ മുടക്കി നവീകരിച്ച സ്റ്റേഡിയങ്ങളിൽ ഒന്നാണ് ഗദ്ദാഫി സ്റ്റേഡിയം.