01/03/2025
ദുബായ് ∙ റമസാൻ വ്രതാരംഭം കണക്കിലെടുത്തു ഭക്ഷ്യസുരക്ഷാ പരിശോധന ദുബായ് മുനിസിപ്പാലിറ്റി കർശനമാക്കി. റസ്റ്ററന്റുകളിലും ഇവന്റ് നടക്കുന്ന സ്ഥലങ്ങളിലുമുള്ള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു.
ചന്തകൾ, മാളുകൾ, ഫുഡ് വെയർഹൗസുകൾ, ഭക്ഷ്യ സ്ഥാപനങ്ങൾ, ബേക്കറികൾ, ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, സലൂണുകൾ, സൗന്ദര്യ സംരക്ഷണ കേന്ദ്രങ്ങൾ, കഫേകൾ, ഗെയിമിങ് കേന്ദ്രങ്ങൾ, തൊഴിലാളി താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് തുടർച്ചയായ പരിശോധന നടത്തുകയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.