01/03/2025
ദോഹ ∙ ഖത്തറിൽ 16 കിലോ ഹാഷിഷുമായി ഒരാൾ പിടിയിൽ. സാഹസിക നീക്കങ്ങളിലൂടെ പ്രതിയെ പിടികൂടുന്ന വിഡിയോ പങ്കുവച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിസാഹസികമായി 16 കിലോ ഹാഷിഷുമായി പ്രതിയെ അധികൃതർ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന് പുറമെ പണവും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.