03/03/2025
തെല്‍ അവീവ്/ കൈറോ | ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്റാഈല്‍ നടപടി. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള യു എസ് നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇസ്റാഈല്‍ മുന്നറിയിപ്പ് നല്‍കി.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം കഴിഞ്ഞതിന് പിന്നാലെ റമസാനില്‍ താത്കാലിക വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കണമെന്ന നിര്‍ദേശം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെക്കുകയായിരുന്നു. യു എസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് നിര്‍ദേശം വെച്ചത്. ഇക്കാര്യം ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അംഗീകരിക്കുകയും ചെയ്തു. നിര്‍ദേശം ഹമാസ് അംഗീകരിച്ചാല്‍ റമസാന്‍ മാസത്തിലും ഏപ്രില്‍ 20ന് ജൂത വിശേഷദിനം വരെയും വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടാകുമെന്നാണ് ഇസ്റാഈല്‍ നിലപാട്.