03/03/2025
മക്ക∙ മക്ക ഹറമിൽ ലോകത്തിലെ ഏറ്റവും വലിയ ശീതീകരണ സംവിധാനം സജ്ജമാക്കി. 155,000 ടൺ ശേഷിയുള്ള സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. കൂടാതെ, 120,000 ലൈറ്റിങ് യൂണിറ്റുകളും അത്യാധുനിക ശബ്ദ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.റമസാനിൽ വിശ്വാസികൾക്കും ഉംറ തീർഥാടകർക്കും കർമ്മങ്ങൾ ശാന്തമായും സമാധാനത്തോടെയും നിർവഹിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കുന്നതിനായി ഗ്രാൻഡ് മസ്ജിദിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.