• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിൽ സീറ്റുകൾ വർധിപ്പിച്ചു

03/03/2025



റിയാദ്: റമദാനിൽ വിശ്വാസികളുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് മക്കക്കും മദീനക്കുമിടയിൽ സർവിസ് നടത്തുന്ന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിലെ സീറ്റുകൾ വർധിപ്പിക്കുന്നതടക്കമുള്ള പ്രവർത്തന തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് സഊദി അറേബ്യൻ റെയിൽവേ (എസ്.എ.ആർ) അറിയിച്ചു. ഏകദേശം 16 ലക്ഷം സീറ്റുകളാണ് റമദാനിൽ മക്കക്കും മദീനക്കുമിടയിലെ യാത്രക്കായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണിത്. ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍ ഓപ്പറേറ്ററായ സഊദി സ്പാനിഷ് റെയില്‍വേ പ്രോജക്ട് കമ്പനിയുമായി സഹകരിച്ച്, സീസണിലെ സര്‍വിസുകളുടെ എണ്ണം 3,410 ആയി ഉയര്‍ത്തിയതായി എസ്എആര്‍ വ്യക്തമാക്കി. 2024നെ അപേക്ഷിച്ച് ഇത് 21 ശതമാനം കൂടുതലാണ്. ഇതോടെ ഏകദേശം 1.6 ദശലക്ഷം സീറ്റുകള്‍ വര്‍ധിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും. റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവ് പരിഗണിച്ചാണ് ഈ തീരുമാനം. റമദാനിന്റെ ആദ്യ ആഴ്ചയില്‍ പ്രതിദിനം 100 ട്രിപ്പുകളുമായി പ്രതിദിന പ്രവര്‍ത്തനം ആരംഭിക്കും. പിന്നീട് മാര്‍ച്ച് 14ാം തീയതിയോടെ ഇത് പ്രതിദിനം 120 ട്രിപ്പുകളായി ഉയര്‍ത്തും, തിരക്കേറിയ ദിവസങ്ങളില്‍130 ട്രിപ്പുകള്‍ വരെയുണ്ടാകും.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.