04/03/2025
റിയാദ് ∙ നിയമം ലംഘിച്ച് രാജ്യത്തിനുള്ളിലേയ്ക്ക് സാധനങ്ങൾ കൊണ്ടു പോകുന്ന വിദേശ ട്രക്കുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി. അടുത്തിടെ പ്രാബല്യത്തിൽ വന്ന ലാൻഡ് ട്രാൻസ്പോർട്ട് സിസ്റ്റത്തിന്റെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെയും ശിക്ഷ കനക്കും.
ലംഘകർക്ക് 10,000 മുതൽ 5 ദശലക്ഷം റിയാൽ വരെ പിഴ ചുമത്തുകയും രണ്ടാഴ്ച മുതൽ പരമാവധി രണ്ട് മാസം വരെ ട്രക്ക് ജപ്തിയും ചെയ്യും. ആവർത്തിച്ചുള്ള നിയമലംഘനം ഉണ്ടായാൽ ട്രക്ക് കണ്ടുകെട്ടുകയും സൗദി ഇതര വാഹനങ്ങൾ നാടുകടത്തുകയും ചെയ്യും.