04/03/2025
റിയാദ് ∙ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്ക, റിയാദ്, മദീന, തബൂക്ക്, ഹായിൽ, ഖസിം, കിഴക്കൻ മേഖല, വടക്കൻ അതിർത്തികൾ, അൽജൗഫ്, അൽബഹ, അസീർ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.