04/03/2025
അബുദാബി ∙ അനുഗൃഹീതമായ റമസാൻ കാലത്ത് 4,600 വർണവിളക്കുകൾകൊണ്ട് തെരുവുകളും പാർക്കുകളുമെല്ലാം അലങ്കരിച്ചിരിക്കുകയാണ് അബുദാബി. സിറ്റി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് നഗരത്തെ അണിയിച്ചൊരുക്കിയിട്ടുള്ളത്.
ഇപ്പോൾ, നഗരത്തിന്റെ രാത്രിഭംഗി ആസ്വദിക്കാനായി മാത്രം അബുദാബിയിലേക്ക് ഒട്ടേറെപ്പേർ എത്തുന്നുണ്ട്. അബുദാബി കോർണിഷ്, അൽ ഖലീജ് അൽ അറബ് സ്ട്രീറ്റ്, ഷെയ്ഖ് സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ്, കിങ് അബ്ദുല്ല സ്ട്രീറ്റ്, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവ ഉൾപ്പെടെ വിവിധ ഭാഗങ്ങളിലെ റോഡുകളും കെട്ടിടങ്ങളും ഷോപ്പിങ് മാളുകളുമെല്ലാം അലങ്കരിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്.