04/03/2025
ദുബൈ: യാചന വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ദുബൈ പൊലീസ് നടത്തിയ പരിശോധനയിൽ റമദാനിന്റെ ആദ്യ ദിനത്തിൽ പിടിയിലായത് ഒമ്പത് യാചകർ. അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളുമാണ് പിടിയിലായത്. യു.എ.ഇയിൽ ഭിക്ഷാടനം നടത്തുന്നത് നിയമപരമായി കുറ്റകരമായ പ്രവൃത്തിയാണ്. പിടിക്കപ്പെട്ടാൽ 5,000 ദിർഹം പിഴയും മൂന്നു മാസത്തെ തടവുമാണ് ശിക്ഷ.