04/03/2025
ദോഹ∙ ഖത്തറിൽ ശൈത്യകാലം വിട പറയുന്നു. മാർച്ച് രണ്ടാം പകുതിയോടെ താപനില ഗണ്യമായി ഉയരുമെന്നും കാലാവസ്ഥാ വകുപ്പ്. അറേബ്യൻ പെനിൻസുലയിൽ സുഡാൻ സീസനൽ ന്യൂനമർദം അനുഭവപ്പെടുന്നതിനെ തുടർന്നാണ് താപനില ഉയരാൻ കാരണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
അറേബ്യൻ പെനിൻസുലയുടെ കാലാവസ്ഥയെ അസ്ഥിരപ്പെടുത്തുന്നതാണിത്. ഈ മാസം വടക്ക് പടിഞ്ഞാറൻ കാറ്റും കനക്കും. ഖത്തറിൽ ഇതുവരെയുളള വർഷങ്ങളിൽ മാർച്ച് മാസം ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് 1998 ലാണ് –39 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കുറഞ്ഞത് 1984 ലാണ് –8.2 ഡിഗ്രി സെൽഷ്യസ്. മാർച്ച് മാസത്തിലെ ശരാശരി പ്രതിദിന താപനില 21.9 ഡിഗ്രി സെൽഷ്യസ് ആണ്.