04/03/2025
അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ കോടികളുടെ സമ്മാനം ബംഗ്ലാദേശ് സ്വദേശിക്കും സുഹൃത്തുക്കൾക്കും. ദുബായിൽ കപ്പൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി ജഹാംഗീർ ആലത്തി(44)നും 14 സുഹൃത്തുക്കൾക്കുമാണ് 48 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചു. ഫെബ്രുവരി 11ന് എടുത്ത 134468 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ആറ് വർഷമായി യുഎഇയിൽ താമസിക്കുന്ന ജഹാംഗീർ ആലം കഴിഞ്ഞ മൂന്ന് വർഷമായി സുഹൃത്തുക്കളുമായി ചേർന്ന് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്.