06/03/2025
ദുബായ് ∙ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡിട്ട് ദുബായ്. ജനുവരിയിൽ മാത്രം ദുബായിൽ എത്തിയത് 10.94 ലക്ഷം വിനോദ സഞ്ചാരികളാണ്. മുൻവർഷം ഇതേ സമയം 10.77 ലക്ഷം പേരാണ് എത്തിയിരുന്നത്. ജനുവരിയിലെ സന്ദർശകരുടെ എണ്ണത്തിൽ മാത്രം 9% വർധനയുണ്ടായി. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളാണ് (3.69 ലക്ഷം) ജനുവരിയിൽ കൂടുതലായി എത്തിയതെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
സന്ദർശകരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ജിസിസി രാജ്യങ്ങളാണ്. മൊത്തം സഞ്ചാരികളിൽ 3.41 ലക്ഷമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളത്. റഷ്യയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുമാണ് പട്ടികയിൽ തുടർന്നുള്ളത്. യുഎസിൽനിന്ന് 1.35 ലക്ഷം പേരെത്തി. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് 76,000 പേരും ഓസ്ട്രേലിയയിൽനിന്ന് 41,000 പേരും ദുബായ് സന്ദർശിച്ചു.