10/03/2025
വെഞ്ഞാറമൂട് (തിരുവനന്തപുരം)∙ കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്നു വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. രാവിലെ 11ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കിളിമാനൂർ എസ്എച്ച്ഒ: ബി.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിൽ വാങ്ങുക. അഫാൻ കൊലപ്പെടുത്തിയ പിതൃസഹോദരൻ പുല്ലമ്പാറ എസ്എൻപുരം ജസ്‌ല മൻസിലിൽ അബ്ദുൽ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണു കസ്റ്റഡിയിലെടുക്കുന്നത്. ഈ കേസിന്റെ അന്വേഷണച്ചുമതല കിളിമാനൂർ എസ്എച്ച്ഒയ്ക്കാണ്. അഫാനെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്യും. തുടർന്ന് ഇന്നു വൈകിട്ടോ നാളെ രാവിലെയോ എസ്എൻപുരത്തെത്തിച്ച് തെളിവെടുക്കും.