10/03/2025
അബുദാബി ∙ കുട്ടികളിലും ചെറുപ്പക്കാരിലും വർധിച്ചുവരുന്ന സ്ക്രീൻ ആസക്തി പരിഹരിക്കുന്നതിന് അബുദാബിയിൽ ആദ്യ ഡിജിറ്റൽ ഡീറ്റോക്സ് ക്ലിനിക് തുറന്നു. ദീർഘനേരം ഇലക്ട്രോണിക് ഡിവൈസ് ഉപയോഗം കുട്ടികളുടെ ശ്രദ്ധ, ക്രിയാത്മക കഴിവുകൾ, ആരോഗ്യം എന്നിവയെ ബാധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണിത്.
അബുദാബി സ്റ്റെം സെൽ സെന്ററായ യാസ് ക്ലിനിക്കിൽ ആണ് പ്രത്യേക കേന്ദ്രം തുറന്നത്. ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർ വ്യക്തിഗത, സാമൂഹിക, വിദ്യാഭ്യാസ ഉത്തരവാദിത്തങ്ങൾ അവഗണിക്കുന്നു. കൃത്യമായി ആഹാരം കഴിക്കുകയോ ഉറങ്ങുകയോ ചെയ്യാതിരിക്കുക, ഡിവൈസ് ലഭ്യമല്ലാത്തപ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുക, പ്രകോപിതരാകുക തുടങ്ങിയവയാണ് സ്ക്രീൻ ആസക്തിയുടെ ലക്ഷണങ്ങൾ.