• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
അരി നൽകാത്തവർ പണം നൽകണമെന്ന് യുഎഇ ഫിത്ർ സകാത്ത് ശേഖരിച്ച് വിതരണം ചെയ്യാൻ ഏഴ് അംഗീകൃത കേന്ദ്രങ്ങൾ

10/03/2025



അബുദാബി ∙ ഫിത്ർ സകാത്തിന്റെ തുക 25 ദിർഹമായി നിജപ്പെടുത്തി യുഎഇ ഫത്‍വ കൗൺസിൽ. അതതു പ്രദേശത്തെ പ്രധാന ധാന്യമാണ് (അരി) ഫിത്ർ സകാത്തായി നൽകേണ്ടത്. അത് നൽകാൻ സാധിക്കാത്തവർക്ക് 2.5 കിലോ അരിയുടെ തുകയായ 25 ദിർഹം പണമായി നൽകാം. വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കുകയോ ശവ്വാൽ മാസപ്പിറവി കാണുകയോ ചെയ്താൽ പെരുന്നാൾ നമസ്കാരത്തിന് മുൻപായി ഫിത്ർ സകാത്ത് നൽകുകയാണ് ഉത്തമം. വിവിധ കാരണങ്ങളാൽ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാത്തവർ ഒരു ദിവസം ഒരാൾക്ക് നോമ്പുതുറക്കാൻ 15 ദിർഹം നൽകണം. ധാന്യമാണെങ്കിൽ 3.25 കിലോ നൽകണം. മനഃപൂർവം നോമ്പ് മുറിക്കുന്നവർ 60 പേരുടെ ഭക്ഷണത്തിനു ആവശ്യമായ 900 ദിർഹം നൽകണം. വ്രതാനുഷ്ഠാനത്തിലെ അപാകതകൾക്കുള്ള പരിഹാരത്തോടൊപ്പം പെരുന്നാൾ ദിവസം ആരും പട്ടിണി കിടക്കരുത് എന്ന സന്ദേശമാണ് ഫിത്ർ സകാത്ത് നൽകുന്നത്. ഫിത്ർസകാത്ത് ശേഖരിച്ചു വിതരണം ചെയ്യാൻ യുഎഇയിൽ 7 അംഗീകൃത കേന്ദ്രങ്ങളുണ്ട്. അംഗീകൃത കേന്ദ്രങ്ങൾ:- - എമിറേറ്റ്സ് റെഡ് ക്രസന്റ് www.emiratesrc.ae - ബൈത്ത് അൽ ഖൈർ www.beitalkhair.org - സകാത്ത് ഫണ്ട് www.zakatfund.gov.ae - ദുബായ് നൗ https://dubainow.dubai.ae/ - ഷാർജ ചാരിറ്റി ഇന്റർനാഷനൽ www.shjc.sharjah.ae - ഫുജൈറ വെൽഫെയർ അസോസിയേഷൻ www.fujcharity.ae - ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ www.ico.org.ae

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.