10/03/2025
ദോഹ ∙ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ ഇഫ്താർ ടെന്റുകളിൽ ബോധവൽക്കരണ പരിപാടികളുമായി മന്ത്രാലയങ്ങൾ. പ്രാഥമിക ശുശ്രൂഷ, ട്രാഫിക് നിയമങ്ങൾ, ലഹരി ഉപയോഗത്തിനെതിരെ തുടങ്ങിയ വിഷയങ്ങളിലാണ് ബോധവൽക്കരണ പരിപാടികൾ നടക്കുന്നത്. ഖത്തർ ഇസ്‍ലാമിക മതകാര്യ മന്ത്രാലയം ഒരുക്കിയ ടെന്റുകളിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വ്യത്യസ്ത വിഭാഗങ്ങളുമായി ചേർന്നാണ് ബോധവൽക്കരണം നൽകുന്നത്. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ, സിവിൽ ഡിഫൻസ്, ട്രാഫിക് ബോധവൽക്കരണ വിഭാഗം, കമ്യൂണിറ്റി പൊലീസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടികൾ നടന്നത്.