10/03/2025
മനാമ ∙പൂർണമായും തദ്ദേശീയമായി നിർമിച്ച ബഹ്റൈന്റെ 'അൽ മുൻതർ' ഉപഗ്രഹ വിക്ഷേപണം ഈ മാസം 12ന് നടക്കും. ട്രാൻസ്‌പോർട്ടർ-13 മിഷന്റെ ഭാഗമായ ഉപഗ്രഹം ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9.39നാണ് വിക്ഷേപിക്കുന്നതെന്ന് നാസ അറിയിച്ചു. കാലാവസ്ഥ, അന്തരീക്ഷ സാഹചര്യങ്ങൾ, മറ്റ് വിക്ഷേപണങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി വിക്ഷേപണ സമയത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.