11/03/2025
പോർട്ട് ലൂയിസ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിലെത്തി. 11, 12 തീയതികളിൽ നടക്കുന്ന മൗറീഷ്യസ് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. പോർട്ട് ലൂയിസ് അന്താരാഷ്ര്ട വിമാനത്താവളത്തിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംഗൂലം അദ്ദേഹത്തെ സ്വീകരിച്ചു.
ഇന്ത്യൻ നാവികസേനയുടെ കപ്പലിനൊപ്പം ഇന്ത്യൻ പ്രതിരോധ സേനയുടെ ഒരു സംഘവും ആഘോഷങ്ങളിൽ പങ്കെടുക്കും. ഇന്ത്യയുടെ ധനസഹായത്തോടെയുള്ള 20ലധികം പദ്ധതികളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.