11/03/2025
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഔദ്യോഗികമായി മാപ്പു പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണു സെലെൻസ്കി ക്ഷമ ചോദിച്ചു കത്തെഴുതിയതായി സ്ഥിരീകരിച്ചത്. ഓവൽ ഓഫിസിലെ കൂടിക്കാഴ്ചയിൽ ട്രംപും സെലെൻസ്കിയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടതിനു ദിവസങ്ങൾക്കു ശേഷമാണു ക്ഷമാപണം. രണ്ടു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച വൈകില്ലെന്നാണു സൂചന.