15/03/25
ന്യൂഡൽഹി: ഹരിയാനയിൽ ബി.ജെ.പി നേതാവിനെ പിന്തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തി. സോനിപത്ത് ജില്ലയിലാണ് സംഭവം. ഭൂമിതർക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്.
ബി.ജെ.പി മുൻദാൽന മണ്ഡലം പ്രസിഡന്റ് സുരേന്ദ്ര ജവഹറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അയൽവാസിയായ ആൾ ഇയാൾക്ക് നേരെ മൂന്ന് തവണ നിറയൊഴിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം, കേസിലെ പ്രതിയുടെ മറ്റ് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല