15/03/25
കുവൈത്ത് സിറ്റി | കുവൈത്ത് സെന്‍ട്രല്‍ ബേങ്കിന്റെ അറിയിപ്പ് പ്രകാരം കുവൈത്ത് കറന്‍സിയുടെ അഞ്ചാം പതിപ്പ് മാറ്റിയെടുക്കുന്നതിനുള്ള അവസാന തിയ്യതി ഏപ്രില്‍ 18 ആയി നിശ്ചയിച്ചു. സെന്‍ട്രല്‍ ബേങ്ക് കെട്ടിടത്തിലെ ബേങ്കിംഗ് ഹാളില്‍ നേരിട്ടെത്തി നോട്ടുകള്‍ കൈമാറാം. ഇതിനായി വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുകയും പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കുകയും ചെയ്യണം.