• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീന ഉറുഗ്വെയെ വീഴ്ത്തിയത് 1-0ത്തിന്

22/03/25

editor

മോണ്ടിവിഡിയോ: ഇരുടീമും പകുത്തെടുത്ത രണ്ടു പകുതികൾ. അതിലൊന്നിൽ വിധിയെഴുതിയ തിയാഗോ അൽമാഡയുടെ കണ്ണഞ്ചും ഗോൾ. ലയണൽ മെസ്സിയെന്ന അതികായനില്ലാതെ മൈതാനത്തിറങ്ങിയ അർജന്റീനക്ക് അൽമാഡ പുതിയ ഹീറോയായി. ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ കരുത്തരായ ഉറുഗ്വെയെ അവരുടെ തട്ടകത്തിൽ ലോകജേതാക്കൾ അടിയറവു പറയിച്ചത് അൽമാഡ 68-ാം മിനിറ്റിൽ നേടിയ മനോഹര ഗോളിൽ. ഒന്നാം സ്ഥാനത്ത് ആറു പോയന്റിന്റെ ലീഡുമായി അർജന്റീന 2026 ലോകകപ്പിൽ ഇടം ഏറക്കുറെ ഉറപ്പിച്ചു. അഞ്ചു കളികൾ ശേഷിക്കേ, നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാർ. ചിരവൈരികളായ ബ്രസീലിനെതിരായ മത്സരത്തിന് മുമ്പായി അർജന്റീനക്ക് ആത്മവിശ്വാസം പകരുന്നതായി ഉറുഗ്വെക്കെതിരായ ജയം. ഈ മാസം 26ന് ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് അർജന്റീന-ബ്രസീൽ പോരാട്ടം. ബ്രസീലിനെതിരായ കളിയിൽ സമനില നേടിയാൽപോലും തെക്കനമേരിക്കൻ ഗ്രൂപ്പിൽനിന്ന് 2026 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യടീമാകും അർജന്റീന. ഗ്രൂപ്പിൽനിന്ന് ​േപ്ലഓഫ് കളിക്കാനുള്ള യോഗ്യത അർജന്റീന ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.