24/03/25
Editor
മക്ക ∙ ഉംറ തീർഥാടനത്തിന് എത്തി മക്കയിൽ കാണാതായ മലയാളി തീർഥാടകയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. കണ്ണൂർ, കൂത്തുപറമ്പ്, ഉള്ളിവീട്ടിൽ, റഹീമയെ(60)ആണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്. ബഹ്റൈനിൽ നിന്ന് അഞ്ച് ദിവസം മുൻപാണ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പിൽ എത്തിയത്. വ്യാഴാഴ്ച രാത്രി ഹറമിൽ ത്വവാഫ് നടത്തിയതിനു ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോൾ ആൾത്തിരക്കിൽ മാതാവിനെ കാണാതാവുകയായിരുന്നുവെന്ന് സൗദിയിലുള്ള മകൻ ഫനിൽ ആസാദ് പറഞ്ഞു.