• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ഒമാനിലെ വിമാനത്താവളങ്ങളില്‍ ചെക്ക്-ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കും

25/4/25

Editor

മസ്‌കത്ത് ∙ ഒമാനിലെ വിമാനത്താവളങ്ങളില്‍ ചെക്ക്-ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ആക്ടിങ് സിഇഒ എന്‍ജി. ഹമൂദ് അല്‍ അലവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ ജീവനക്കാരെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ വിന്യസിക്കും. വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങള്‍ വഴി സമയവും ക്യൂവിലുള്ള യാത്രക്കാരെയും നിരീക്ഷിച്ചാണ് കൂടുതല്‍ സ്റ്റാഫിനെ വിന്യസിക്കുക.പഴയ മസ്‌കത്ത് വിമാനത്താവളത്തിന്റെ ഭാവിയെ കുറിച്ചും എന്‍ജി. ഹമൂദ് അല്‍ അലവി വിശദീകരിച്ചു. വിമാനത്താവളത്തിന്റെയും ചുറ്റുമുള്ള ഭൂമിയുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വലിയ തോതില്‍ ഉപയോഗിക്കാതിരുന്ന പരിസര പ്രദേശം ഇപ്പോള്‍ വിവിധ നിക്ഷേപ അവസരങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ്. പഴയ വിമാനത്താവളത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഉപയോഗപ്പെടുത്തി മത്സ്യ കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രത്യേക കമ്പനി സ്ഥാപിക്കുക എന്നതാണ് പരിഗണനയിലുള്ള ഒരു നിര്‍ദേശമെന്നും എന്‍ജി. ഹമൂദ് അല്‍ അലവി വ്യക്തമാക്കി.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.