28/4/25
Writer V
അബുദാബി : ആഗോള വിനോദസഞ്ചാര മേഖലയിലെ പുതിയ കാഴ്ചകളിലേക്കും സാധ്യതകളിലേക്കും വാതിൽ തുറന്ന് മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര മേളയായ 32ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എടിഎം 2025) ദുബായിൽ ഇന്നു തുടക്കം. 166 രാജ്യങ്ങളിൽനിന്നുള്ള 2,800ലേറെ പ്രദർശകരും 55,000 ട്രാവൽ പ്രഫഷനലുകളും പങ്കെടുക്കുന്ന എടിഎം ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്.