28/4/25
Writer V
ദോഹ : അത്ഭുത കാഴ്ചകൾ കൊണ്ട് വിസ്മയം തീർക്കുന്ന ഒരു സ്ഥലം കൂടിയാണ് കത്താറ കൾചറൽ വില്ലജ്. നിരവധി വൻകിട ആഘോഷങ്ങൾക്കും സാംസ്‌കാരിക പരിപാടികൾക്കും വേദിയാകുന്ന ഖത്തറിന്റെ സാംസ്‌കാരിക തലസ്ഥാനം കൂടിയായ കത്താറ വില്ലേജ് ഒരു അത്ഭുത കാഴ്ചകൂടി സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പ ബൊക്കെ ഒരുക്കിയാണ് ഇപ്പോൾ സന്ദർശകർക്ക് വിസ്മയം തീർത്തിരിക്കുന്നത്. ഒപ്പം ചെറിബ്ലോസം ഫെസ്റ്റിവലും. ഇത് രണ്ടും കാണാൻ ആയിരങ്ങളാണ് കത്താറയിൽ എത്തുന്നത്.