28/4/25
Writer V
മസ്‌കത്ത് : ഒമാനിലെ വിമാനത്താവളങ്ങളില്‍ ചെക്ക്-ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ആക്ടിങ് സിഇഒ എന്‍ജി. ഹമൂദ് അല്‍ അലവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ ജീവനക്കാരെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ വിന്യസിക്കും. വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങള്‍ വഴി സമയവും ക്യൂവിലുള്ള യാത്രക്കാരെയും നിരീക്ഷിച്ചാണ് കൂടുതല്‍ സ്റ്റാഫിനെ വിന്യസിക്കുക.