28/4/25
Editor
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നതോടെ ഏതൊക്കെ നിയമലംഘനങ്ങൾക്ക് പിഴ നൽകേണ്ടി വരുമെന്നതിനെക്കുറിച്ച് പലർക്കും ആശയക്കുഴപ്പമുണ്ട്. എന്നാൽ നിയമത്തിൽ എല്ലാത്തരം ലംഘനങ്ങൾക്കുമുള്ള പിഴയും തടവുശിക്ഷയും കൃത്യമായി നിർവചിച്ചിട്ടുണ്ട്. ചുവപ്പ് സിഗ്നൽ മറികടന്നാൽ 150 ദിനാർ, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാർ, മൊബൈൽ ഫോൺ ഉപയോഗത്തിന് 75 ദിനാർ എന്നിങ്ങനെയാണ് പ്രധാന പിഴകൾ. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്.