28/4/25
Writer V
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ വിദേശി കട ഉടമയോട് മോശം പെരുമാറിയ പൊലീസുകാരന്‍ കസ്റ്റഡിയില്‍. യൂണിഫോമിലുള്ള പൊലീസുകാരന്‍ ഒരു വിദേശിയോടെ കയര്‍ത്തു സംസാരിക്കുന്നതും ശരീരത്തില്‍ പിടിച്ച് തള്ളുന്നതുമായ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നുള്ള പരാതിയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. അല്‍ ഖുറൈന്‍ വാണിജ്യ മേഖലയിലെ ഒരു കടയുടെ മുന്നില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.