28/4/25
Editor
കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകരടക്കമുള്ളവർ ഫ്ലാറ്റിലേക്ക് വരുന്നതും പോകുന്നതും എക്സൈസ് നിരീക്ഷിച്ചു തുടങ്ങിയതു മാർച്ച് തുടക്കം മുതൽ. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ച് മാസത്തിൽ റെയ്ഡിന് എക്സൈസ് സംഘം എത്തിയെങ്കിലും ചില അപ്രതീക്ഷിത സംഭവങ്ങളെ തുടർന്നു വെറും കൈയോടെ മടങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ നിരീക്ഷണം തുടർന്നു. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലേക്ക് ആരു വന്നാലും തങ്ങൾക്ക് വിവരം ലഭിച്ചിരുന്നു എന്നാണ് എക്സൈസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദ് നഹാസ് എന്നിവരെയാണ് പുലർച്ചെ രണ്ടു മണിയോടെ ഗോശ്രീ പാലത്തിനു സമീപമുള്ള ഫ്ലാറ്റിൽ നിന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.