29/4/25
Editor
റിയാദ്: 'മരുഭൂമിയിലെ ജ്യോതിശാസ്ത്രജ്ഞൻ' എന്ന് അറിയപ്പെടുന്ന മാൽഫി ബിൻ ഷരാൻ അൽ ഹർബി (96) അന്തരിച്ചു. അറേബ്യൻ ഉപദ്വീപിലെ ജ്യോതിശാസ്ത്രത്തിന്റെയും നക്ഷത്ര നിരീക്ഷണത്തിന്റെയും കഴിഞ്ഞ നൂറ്റാണ്ടിലെ തുടക്കക്കാരിൽ ഒരാളായിരുന്ന അബു ഷരാൻ. ഗോത്രവർഗ്ഗങ്ങളുടെ മരുഭൂമിയിലെ ആദ്യകാല ജ്യോതിശാസ്ത്രത്തിലും വാനനിരീക്ഷണത്തിലും അസാമാന്യമായ അറിവിന്റെ പ്രധാന പാരമ്പര്യം പിന്തുടർന്ന വ്യക്തിയായിരുന്നു.