30/4/425
Writer V
മദീന: സിറ്റി ബസ് ശൃംഖല കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മദീന പ്രാദേശിക വികസന അതോറിറ്റി മെയ് 1 മുതൽ കൂടുതൽ റൂട്ടുകളിലേക്ക് ബസ് സർവീസുകൾ നടത്തും. മദീന നഗരത്തിൽ നിന്നും പ്രാന്തപ്രദേശങ്ങളിലേക്ക് പോയി വരുന്നതിനായി പുതിയ 9 റൂട്ടുകളടക്കം 15 ഇടങ്ങളിലേക്കാണ് അത്യാധുനിക സ്മാർട്ട് സംവിധാനങ്ങളുള്ള സിറ്റി ബസുകൾ സേവനം നടത്തുക. മദീന പ്രവാചക പള്ളിയിലേക്കുള്ള സന്ദർശകരുടെ യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, സമൂഹ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള സൗദി വിഷൻ 2030 ന്റെ ഭാഗമായാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്.