30/4/425
Adam john P
കല്ലടിക്കോട്: അവധിക്കാലത്തിന്റെ ആഘോഷങ്ങൾക്കിടയിൽ വിധി കവർന്നെടുത്തത് 3 കുരുന്നുകളുടെ ജീവൻ. കല്ലടിക്കോട് തുടിക്കോട് ആദിവാസി ഉന്നതിയിൽ കുട്ടികളുടെ കളിക്കളങ്ങളിൽ ഇനി അവരില്ല. സഹോദരങ്ങളായ പ്രദീപ് (6), പ്രതീഷ് (4), പിതൃസഹോദരി രാധിക (10) എന്നിവരാണ് ഇന്നലെ ഉന്നതിയോടു ചേർന്നുള്ള ചിറയിൽ മുങ്ങി മരിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം കളിക്കാനിറങ്ങിയ കുട്ടികൾ വൈകിട്ടും തിരിച്ചെത്താതായതോടെ കാട്ടാനശല്യമുള്ള പ്രദേശമായതിനാലാണു വീട്ടുകാർ തിരഞ്ഞിറങ്ങിയത്. കളിയുടെ ഹരത്തിൽ വൈകിയതെന്നാണ് അപ്പോഴും വീട്ടുകാർ കരുതിയത്. എന്നാൽ, ഉന്നതിയോടു ചേർന്നുള്ള ചിറയ്ക്കു സമീപം വീണുകിടക്കുന്ന സൈക്കിളും ചെരിപ്പുകളും അവരുടെ ഹൃദയം തകർത്തു.