12/5/25
Writer V
റിയാദ് : യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലെ മൂന്ന് സ്റ്റേഷനുകൾ കൂടി ഇന്ന് മുതൽ (ശനി) തുറന്നു.റിയാദ് മെട്രോയിലെ അൽ രാജ്ഹി മോസ്ക്, അൽ മലാസ്, ഖഷ്ം അൽ ആൻ എന്നിവയാണ് പുതുതായി പ്രവർത്തനം ആരംഭിച്ചത്. മദീന റോഡിൽ നിന്ന് പ്രിൻസ് സാദ് ബിൻ അബ്ദുൾറഹ്മാൻ അൽ അവൽ റോഡിലേക്ക് 40.7 കിലോമീറ്റർ നീളമുള്ള റിയാദ് മെട്രോയുടെ മൂന്നാമത്തെ ലൈനാണ് ഓറഞ്ച് ലൈൻ.