12/5/25
Editor
ദോഹ :ഖത്തറിൽ വടക്കു പടിഞ്ഞാറൻ കാറ്റ് തുടങ്ങി. പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയവും വിദ്യാർഥികൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.