14/5/25
Editor
വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഖത്തർ ഭരിക്കുന്ന രാജകുടുംബത്തിന്റെ പാരിതോഷികമായി ആഡംബര വിമാനം. വാഗ്ദാനം പരിഗണനയിലാണെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചതോടെ വിവാദം. യുഎസ് പ്രതിരോധ വകുപ്പിന് ഖത്തർ സമ്മാനിക്കാനൊരുങ്ങുന്ന ബോയിങ് 747–8 വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വൺ ആയി ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ നിയമവശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് കാരലിൻ ലെവിറ്റ് അറിയിച്ചു.