15/05/2025
Editor
റിയാദ്∙ ചരിത്രം രചിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറായുടെയും കൂടിക്കാഴ്ച. 25 വർഷത്തിനു ശേഷമാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്. ഡമാസ്കസുമായുള്ള യുഎസിന്റെ ബന്ധം സാധാരണനിലയിലാക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ നാലുദിവസത്തെ മധ്യപൂർവദേശ സന്ദർശനത്തിനിടെയാണ് നിർണായക ചർച്ച നടന്നത്. ജിസിസി രാജ്യങ്ങളുമായുള്ള സമ്മേളനത്തിനു മുൻപ് അരമണിക്കൂറോളമാണ് നേതാക്കളുടെ കൂടിക്കാഴ്ച നീണ്ടത്. സിറിയയ്ക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജിസിസി നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇടപെടലിനെ തുടർന്നാണ് ഉപരോധം റദ്ദാക്കാനുള്ള നീക്കം. ഇതിനുപിന്നാലെയാണ് അശ്ശറായുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച.