15/05/2025
Editor
ദുബായ് ∙ ആഗോള വിപണിയിൽ സ്വർണ വില 3,200 ദിർഹത്തിലും താഴേക്ക് പതിച്ചതോടെ ദുബായിലും വിലക്കുറവ് തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ മാത്രം 24 കാരറ്റ് പൊന്നിന് ഗ്രാമിന് 9.55 ദിർഹം വരെ കുറവ് രേഖപ്പെടുത്തി. പൊന്നിന്റെ വില തുടർച്ചയായി താഴേക്ക് പോയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 9.55 ദിർഹം കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ റിപോർട്ടനുസരിച്ച്, ഇന്ന് രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 378.5 ദിർഹമാണ്. എന്നാൽ ഇന്നലെ രാവിലെ നിരക്ക് 388.25 ആയിരുന്നു.