16/5/25
Editor
മക്ക/മദീന : സൗദിയിൽ ഇന്ത്യൻ ഹജ് തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങളുമായി ഇന്ത്യൻ ഹജ് മിഷൻ. മക്കയിൽ 3 ആശുപത്രികളും മദീനയിൽ ആശുപത്രിയും 18 ഡിസ്പെൻസറികളുമാണ് ഒരുക്കിയിരിക്കുന്നത്. 300 അംഗ മെഡിക്കൽ സംഘവും ഇന്ത്യയിൽനിന്ന് എത്തി.വിദഗ്ധ പരിശോധനയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ മെഡിക്കൽ സെന്ററും ഡിസ്പെൻസറികളും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സുരി, ഹജ് കോൺസൽ മുഹമ്മദ് അബ്ദുൽജലീൽ എന്നിവരും സന്ദർശനത്തിനെത്തി