16/5/25
Editor
ദുബായ് : സമ്പുഷ്ടീകരിക്കുന്ന യുറേനിയം ഇറാൻ ആയുധ നിർമാണത്തിന് ഉപയോഗിക്കില്ലെന്നതു സംബന്ധിച്ചു ധാരണയായെന്നും ഇറാൻ - അമേരിക്ക ആണവ ഉടമ്പടി ഉടൻ യാഥാർഥ്യമാകുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ നിർദേശങ്ങൾ തത്വത്തിൽ ഇറാൻ അംഗീകരിച്ചുവെന്നും ഇരു രാജ്യങ്ങളും ആണവ കരാറിന്റെ പടിവാതിലിലാണെന്നും യുഎഇ സന്ദർശനത്തിനിടെ ട്രംപ് വെളിപ്പെടുത്തി.