17/05/2025
Editor
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ വിദേശരാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിൽ കേന്ദ്ര സർക്കാർ തന്നെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നു എന്ന് ശശി തരൂർ പ്രതികരിച്ചു.
അഞ്ച് പ്രധാന തലസ്ഥാനങ്ങളിലേക്ക് ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനും സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്‍റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നു -തരൂർ എക്സിൽ കുറിച്ചു.