• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
മെസ്സി വരും, ഒരു സംശയവും വേണ്ട -മന്ത്രി

19/05/2025

Editor

കോട്ടയം: മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ടന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകളാണെന്നും അതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കായിക വകുപ്പിന്‍റെ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി കോട്ടയത്ത് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്‍റീന ടീം കേരളത്തിൽ എത്തും. എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ പല സ്റ്റേഡിയങ്ങളും നവീകരിക്കാൻ പണം നൽകാമെന്ന് സർക്കാർ പറഞ്ഞതാണ്. എന്നാൽ അതാത് സ്ഥലങ്ങളിലെ ഭരണനേതൃത്വത്തിന്‍റെ താൽപര്യക്കുറവ് കൊണ്ടാണ് അത് നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.