22/5/25
Editor
മക്ക :ഹജ് പെർമിറ്റില്ലാതെ 22 പേരെ മക്കയിലേക്കു കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ സുരക്ഷാ സംഘം അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സന്ദർശക വീസയിലുള്ളവരെ മക്കയിലേക്കു കടക്കാൻ ഗതാഗത സൗകര്യം ഒരുക്കുന്നവർക്ക് ഒരു ലക്ഷം സൗദി റിയാൽ പിഴ ചുമത്തുമെന്നും 10 വർഷത്തേക്കു പ്രവേശനവിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.