22/5/25
Editor
ചവറ:സ്വകാര്യ ആശുപത്രിയിൽ നിന്നെത്തിച്ച കാലാവധി കഴിഞ്ഞ മരുന്നുകൾ ജനവാസ മേഖലയിൽ കൂട്ടിയിട്ടു കത്തിച്ചു. പ്രതിഷേധവുമായി നാട്ടുകാർ. മരുന്നുകളുമായി എത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. തേവലക്കര ഗ്രാമപ്പഞ്ചായത്ത് പാലയ്ക്കൽ വടക്ക് വാർഡിൽ മുഖം മൂടി ജംക്‌ഷനു വടക്ക് ഭാഗത്തെ വയലിലാണ് വിവിധ രോഗങ്ങൾക്കുള്ള മരുന്നുകൾ കൂട്ടത്തോടെ കത്തിച്ചത്. പ്ലാസ്റ്റിക് കുപ്പികളടക്കം ഇവയിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദവും രൂക്ഷമായ ഗന്ധവും പരിസരത്ത് പടർന്നതോടെയാണു പരിസരവാസികൾ അറിയുന്നത്. തുടർന്നു പൊലീസിനെയും ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും വിവരം അറിയിച്ചു.